കോഴിക്കോട്: മുസ്ലീം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. പ്രവർത്തക സമിതിയോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിശ്ചയിക്കലാണ് പ്രധാന അജണ്ട.

ചന്ദ്രികയിലെ ഫണ്ട് തിരുമറി വിവാദം, മുഈനലി തങ്ങളുടെ പരസ്യ പ്രതികരണവും യോഗം വിലയിരുത്തും. ഹരിത എംഎസ് എഫ് പ്രശ്നവും, ലീഗ് ഇതിന്മേൽ സ്വീകരിച്ച നിലപാടും യോഗത്തിൽ ചില പ്രവർത്തകർ ഉന്നയിക്കുമെന്നാണ് സൂചന. രാവിലെ പത്തിനാണ് യോഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക