തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു, അതിന് തങ്ങള്‍ മറുപടിയും പറഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അതോടെ ആ വിഷയം അവിടെ അവസാനിച്ചു. എല്ലാദിവസവും കെപിസിസി പ്രസിഡന്റിന് മറുപടി പറയേണ്ടതില്ലന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഇന്ധനവില വര്‍ധനവിനെതിരേ ഈ മാസം 30ന് തദ്ദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.മരം മുറി ഉത്തരവ് ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരൻ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ഭയം ഇടതു കേന്ദ്രങ്ങളിൽ ഉണ്ട്. അതുകൊണ്ടുതന്നെ തന്ത്രപരമായ പിൻമാറ്റം ആണ് ഈ വിഷയത്തിൽ സി പി എമ്മും ഇടതുപക്ഷവും ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group