പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി വരുന്നത് തുടർഭരണം ആർക്ക് എന്ന നിലയിലേക്കുള്ള രീതിയിൽ രാഷ്ട്രീയ യുദ്ധങ്ങൾ കനക്കുന്ന കാലമാണ്. സർക്കാർ അഞ്ചാവർഷം പൂർത്തിയാകുമ്പോൾ നിരവധി വിവാദങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് ഉണ്ട്. എന്നാൽ പ്രതീപക്ഷത്തിന് കാര്യങ്ങൾ ദുഷ്ക്കരമാക്കി കൊണ്ട് ഇടപക്ഷത്തിന് മുന്നേറാൻ സർക്കാരിന് നിരവധി പദ്ധതികൾ ഉണ്ട് എന്നതാണ് വസ്തുത.അത് മാത്രമല്ല തുടരെ തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങൾ, നിപ്പാ, കൊറോണ  തുടങ്ങിയവ കൈകാര്യം ചെയ്തതിലെ മികവ് ഇതൊക്കെ നേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടും.

 

വിവാദങ്ങൾ.

ബന്ധുനിയമനം.

 

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ഇ.പി ജയരാജൻ ഒന്നാ പ്രതിയായി വിജിലൻസ് കണ്ടെത്തി.ഇതിൽ അദേഹം രാജി വച്ചിരുന്നു. മന്ത്രിയും എം.പി യുമായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരാണ് രണ്ടാംപ്രതി. വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണിയാണ് മൂന്നാം പ്രതി.

പി.കെ ശ്രീമതി എം.പി യുടെ മകൻ സുധീർ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിച്ചിരുന്നു. തുടർന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരമായിരുന്നു ജയരാജന്റെ രാജി.

ഫോൺ വിവാദം.

 

ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശിന്ദ്രൻ രാജി വച്ചിരുന്നു. സംഭവത്തിൽ ഏ കെ ശശിന്ദ്രൻ ജൂഡിഷ്യൽ അന്വെഷണം നേരിട്ടിരുന്നു.എന്നാൽ പിന്നിട് ഇത് മംഗളം ചാനലിന്റെ ഹണി ട്രാപ്പ് ആയിരുന്നു എന്ന് കണ്ടത്തി.നേരത്തെ  വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ‘മംഗളം’ ഗ്രൂപ് സി.ഇ.ഒ ആർ. അജിത്കുമാര്‍ ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ കേസെടുത്തിരുന്നു. ഫോൺ വിവാദം അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത്  എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

ശബരിമല വിധി.

 

2018 സെപ്റ്റംബർ 28 നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി കൽപിച്ചത്.  അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.എന്നാൽ ആദ്യം മുതൽക്കെ വിഷയത്തിൽ കേരളം ഇതിനെ എതിർത്തിരുന്നെങ്കിലും പിണറായി വിജയൻ സർക്കാർ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.  ശബരിമല വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. ബിജെപിയും കോൺഗ്രസും സർക്കാർ നിലപാടിനെ പരസ്യമായി എതിർത്തു. എന്നാൽ, വിധി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്. ശബരിമല പ്രവേശനത്തിനെത്തിയ സ്ത്രീകളെ പൊലീസ് സുരക്ഷയോടെ സന്നിധാനത്തെത്തിക്കാൻ ശ്രമങ്ങൾ നടന്നു. അതിനൊപ്പം ശബരിമലയിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ഒടുവിൽ 2019 ജനുവരി രണ്ടിന് ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചു. ബിന്ദു, കനകദുർഗ എന്നിവരാണ് യുവതീ പ്രവേശന വിധിക്ക് ശേഷം ശബരിമലയിൽ ദർശനം നടത്തിയത്.

മാവോ ഏറ്റുമുട്ടൽ.

2016 നവംബർ മുതലാണ് മാവോയിസ്റ്റ് കൊലാപതകം കേരളത്തിൽ ആരംഭിച്ചത്.  ഏഴ്  മാവോയിസ്റ്റുകളാണ് കേരളത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. നിലമ്പൂർ, വയനാട്, പാലക്കാട് എന്നിവിടങ്ങളിലായാണ് മാവോയിസ്റ്റ്  ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത്. രണ്ട് സ്ത്രീകൾ ഉൾപ്പടെ ഏഴ് പേരാണ് കേരളത്തിൽ മൂന്ന് സംഭവങ്ങളിലാണ് മൂന്ന് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത്.  2016 നവംബറിൽ നിലമ്പൂരിൽ ഒരു സ്ത്രീയുൾപ്പടെ രണ്ട് പേരും വയനാട്ടിൽ ഒരാളും പാലക്കാട് അഗളിയിൽ ഒരു സ്ത്രീയുൾപ്പടെ നാല് പേരും.ഒക്ടോബർ 28 ന് അട്ടപ്പാടി താവളം മഞ്ചക്കണ്ടി ഊരിന് സമീപം കാർത്തി, ശ്രീമതി, സുരേഷ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ  കൊല്ലപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ . രമ, അരവിന്ദ്, കാർത്തി എന്നിവരാണെന്ന് പൊലീസ് പിന്നീട് അറിയിച്ചു. ഒക്ടോബർ 29 ന് മാവോയിസ്റ്റായ ഒരാൾ കൂടെ കൊലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നു. മണിവാസകം എന്ന പേരിൽ അറിയപ്പെടുന്നയാളാണ് കൊല്ലപ്പെട്ടത് എന്നാണ് വാർത്ത. മണിവാസകവും തമിഴ്‌നാട് സ്വദേശിയാണ്.വയനാട്ടില്‍ 2019 മാർച്ച് ആറിന് അർദ്ധരാത്രിയോടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീല്‍ ആണ് ഇതിന് തൊട്ട് മുമ്പ് ‘ഏറ്റുമുട്ടല്‍’ സംഭവത്തിൽ കൊല്ലപ്പെട്ടത്. 2016 നവംബർ 24 നാണ്  മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്ന കാവേരി എന്നിവരും കൊല്ലപ്പെട്ടു. 

ബ്രൂവറി / ഡിസ്ലറി .

 

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മറ്റോരു വിവാദമാണ്  ബ്രൂവറി വിവാദം. കണ്ണൂര്‍ ജില്ലയിലെ വാരത്ത് ശ്രീധരന്‍ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ് അഞ്ചുലക്ഷം കെയ്സ് ബിയര്‍ ഉത്പാദിപ്പിക്കുന്നതിന് ജൂണ്‍ 12-ന് സര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 28-ന് പാലക്കാട് ഏലപ്പുള്ളി വില്ലേജിലെ അപ്പോളോ പ്രൈവറ്റ് ലിമിറ്റഡിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടര്‍ ലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നതിനുള്ള അനുമതിയും ലഭിച്ചു. എറണാകുളത്ത് ബ്രൂവറി തുടങ്ങുന്നതിന് പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അനുമതി നല്‍കി. ഇതുകൂടാതെ ഇന്ത്യന്‍ നിര്മ്മിത വിദേശ മദ്യം നിര്‍മ്മിക്കുന്നതിന് ശ്രീചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്മനിക്കും അനുമതി ലഭിച്ചു. ഓഗസ്ത് 12-നാണ് ഇവയ്ക്ക് രണ്ടിനുമുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലിറിയും അനുവദിച്ച നടപടിയിലാണ്  വിവാദം ഉണ്ടായത്.

മാർക്ക് ദാനം.

 

പരീക്ഷയിൽ തോറ്റ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് അനധികൃതമായി ഒരു മാർക്ക് കൂട്ടി നൽകി ജയിപ്പിക്കാൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു. എം.ജി. സര്‍വ്വകലാശാലയിൽ അദാലത്തിന്റെ മറവിലാണ് മാര്‍ക്ക് ദാനം. മുമ്പ് സർവ്വകലാശാല തന്നെ നിരസിച്ച ആവശ്യമാണ് അദാലത്തിൽ അംഗീകരിച്ചത്. ഇതേത്തുടർന്ന് സിൻഡിക്കേറ്റ് യോഗം തോറ്റ എല്ലാ വിദ്യാർത്ഥികൾക്കും മോഡറേഷന് പുറമേ അഞ്ച് മാർക്ക് വരെ നൽകാൻ തീരുമാനിച്ചു. വിവിധ സർവ്വകലാശാലകളിൽ ഇതുപോലെ അദാലത്ത് നടത്തി മാർക്ക് ദാനം നടത്തിയിട്ടുണ്ട്. എന്നായിരുന്നു പ്രതിപക്ഷ ആരോപണം.പിന്നിട് മാർക്ക് ദാനം നടത്തി എന്ന് കണ്ടെത്തിയതിനെ തുടർന്ന് മുന്ന് സിൻഡിക്കേറ്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു.

 

സ്വർണക്കടത്ത് കേസ് 

 

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രബാഗേജി ലൂടെ 150 കോടിയുടെ സ്വർണം പലപ്പോഴായി കടത്തിയിരുന്നു. ഇതിൽ ആരോപണ വിധയനായത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരൊക്കെയായി ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായിട്ടായിട്ടാണ് ആരോപണം.  ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിന് എന്ത് പറയാനുണ്ടെന്ന്  അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്ദേശിക്കുന്നത്.  സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ വച്ചാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയത് എന്നാണ് കണ്ടെത്തിൽ. അവിടെ എം ശിവശങ്കറിന് ഫ്ലാറ്റുണ്ട് എന്നത് മാത്രമല്ല സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് അവിടെ ഫ്ലാറ്റ് എടുത്ത് നൽകാൻ ഇടപെട്ടതും ,. പ്രതികളുമായി അടുത്ത ബന്ധമുണ്ടന്നുമാണ് ആരോപണം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2