ന്യൂഡല്‍ഹി : എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹര്‍ജികള്‍ പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ്‌ യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് ജസ്റ്റിസ്‌ എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായാണ് മാറ്റിയിരിക്കുന്നത്. പിണറായി വിജയന്‍, കെ.മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പഴയ ബെഞ്ചിലേക്ക് മാറ്റിയത്.

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നത്. തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായിയെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു.

ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ആര്‍. ശിവദാസന്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2