മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂർ സീറ്റിൽ റിബലായി മത്സരിച്ച അത് സിപിഎം അജണ്ടയുടെ ഭാഗമായിട്ടാണ് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ്. ലതികയ്ക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുത്തത് സിപിഎം പ്രവർത്തകരാണ്. അവർക്കുവേണ്ടി പോസ്റ്റർ ഒട്ടിച്ചു അതും ബോർഡ് വെച്ചതും വരെ സിപിഎമ്മുകാർ ആണെന്നും പ്രിൻസ് ആരോപിക്കുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ സാധ്യതകളെ ഇല്ലാതാക്കാനാണ് ലതിക ഇതിനു മുതിർന്നത്. ഇത് സിപിഎമ്മുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രിൻസ് ആരോപിക്കുന്നു.

എന്നാൽ ഇത്തവണ ഏറ്റുമാനൂർ മണ്ഡലം ഐക്യജനാധിപത്യമുന്നണി തിരിച്ചുപിടിക്കും എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തരം ഗൂഢനീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യ ജനാധിപത്യ മുന്നണിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുകയില്ല. കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായിട്ടാണ് പ്രവർത്തിച്ചത്. ഒരു യുഡിഎഫ് അനുകൂല തരംഗം മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിജയം സുനിശ്ചിതം ആണെന്നും പ്രിൻസ് പ്രതികരിച്ചു.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ടു കൊടുത്തതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തുകൊണ്ടാണ് ലതികാസുഭാഷ് പ്രതിഷേധിച്ചത്. അതിനുശേഷമാണ് ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആദ്യദിനങ്ങളിൽ ലഭിച്ച പിന്തുണ പിന്നീട് ലതികയ്ക്ക് കോൺഗ്രസിൽ നിന്നും പ്രവർത്തകരിൽ നിന്നും ലഭിച്ചില്ല എന്നാണ് രാഷ്ട്രീയ വൃത്തങ്ങളും വിലയിരുത്തുന്നത്.

എന്നാൽ യുഡിഎഫിൽ തമ്മിൽ അടി എന്ന രീതിയിൽ നടന്ന പ്രചരണം മറികടന്ന് വിജയിക്കുവാൻ സാധിക്കുമോ എന്നത് ഫലം വരുമ്പോൾ മാത്രം അറിയാവുന്ന കാര്യമാണ്. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ആണ് ഇവിടെ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി. 2011 മുതൽ സിപിഎം നേതാവ് സുരേഷ് കുറുപ്പ് വിജയിച്ചു വരുന്ന മണ്ഡലമാണ് ഏറ്റുമാനൂർ. നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ കോട്ടയം എംപി തോമസ് ചാഴികാടൻ ആണ് കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ് സ്ഥാനാർത്ഥിയായി സുരേഷ് കുറിപ്പിനോട് പരാജയം നേരിട്ടത്. തനിക്ക് ഏറ്റുമാനൂർ സീറ്റ് ഉറപ്പാക്കുന്നതിനു വേണ്ടി വി എൻ വാസവൻ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ജില്ലയിൽ വലിയ രീതിയിലുള്ള പിന്തുണയും പരിഗണനയും ആണ് സീറ്റ് വിഭജനത്തിൽ അടക്കം നൽകിപ്പോന്നത്. ഇതിൽ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾക്ക് എതിർപ്പുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2