തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോണ്‍ഗ്രസ്​ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​.

സ്​ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാത്തതിന്​ പിന്നാലെ മഹിളാ കോണ്‍ഗ്രസ്​ അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ്​ തല മുണ്ഡനംചെയ്​ത്​ പ്രതിഷേധിക്കുകയും ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു. മഹിളാകോണ്‍ഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്​ പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്​ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് സ്ഥാനാര്‍ഥികളെ​ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള​ വാര്‍ത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതികയുടെ പരസ്യപ്രതിഷേധം.​. സ്​ഥാനാര്‍ഥി പട്ടികയില്‍ സ്​ത്രീകള്‍ തഴയപ്പെ​ട്ടെന്ന്​ വാര്‍ത്താ സമ്മേളനത്തില്‍ ലതിക പറഞ്ഞിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്ബര്യമുള്ള സ്​ത്രീകളാണ്​ കടുത്ത അവഗണന അനുഭവിക്കുന്നത്​. 14 ജില്ലകളില്‍ 14 വനിത സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ കടുത്ത അനീതിയാണെന്നും ലതിക പറഞ്ഞിരുന്നു​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2