സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ഇടുക്കിയിൽ നാലിടത്തും കോഴിക്കോട് ഒരിടത്തും ഉരുൾപൊട്ടി. വയനാട്ടിലെ വൈത്തിരിയിൽ കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴയിൽ വീണ്ടും മഴവെള്ളപ്പാച്ചിൽ. വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിടുകയാണ്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വിവിധ ജില്ലാ ഭരണകൂടങ്ങൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.

മൂഴിയാർ ഡാമിൽ ജലനിരപ്പ് 192 അടിയായതിനെ തുടർന്ന് ഡാമിൻറെ 3 ഷട്ടറുകൾ ഉയർത്തി. കല്ലാർകുട്ടി, ലോവർപെരിയാർ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നെല്ലിയാമ്പതി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അതിതീവ്ര മഴ തുടരുന്നതിനാൽ ഇനിയും ഉരുൾ പൊട്ടാനുള്ള സാധ്യത നിലനിൽക്കുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2