​കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച്‌ പൂട്ടുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചെത്താന്‍ ലക്ഷദ്വീപ് ഭരണകൂടം നിര്‍ദേശം നല്‍കി. ഒരാഴ്‌ചക്കുള്ളില്‍ കവരത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

കേരളത്തിലെത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമായിരുന്ന ഓഫീസാണ് അടച്ചുപൂട്ടുന്നത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കണമെന്ന് അഡ്‌മിനിസ്ട്രേറ്റര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള തീരുമാനമെന്നാണ് വിവരം.

ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് തുടങ്ങിയത്. ഓഫീസ് അടച്ചുപൂട്ടുന്ന വിഷയം പ്രധാമന്ത്രിയുടേയും പാര്‍ലമെന്‍റിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം പിമാരായ ടി എന്‍ പ്രതാപന്‍, എളമരം കരീം തുടങ്ങിയവര്‍ അറിയിച്ചു.