തുറമുഖത്ത് തൊഴിലെടുക്കുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലും തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന വിധത്തിലും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ബോധപ്പൂര്‍വ്വം മംഗളുരുവിലേക്ക് മാറ്റാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ സംയുക്ത രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ജൂണ്‍ പതിനേഴിന് ഉച്ചവരെ ബേപ്പൂര്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുവാനും, പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ധര്‍ണ്ണ എം കെ രാഘവന്‍ ഉദ്ഘാടനം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൗണ്‍സിലര്‍ ഗിരിജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാനും, കെ വി ശിവദാസന്‍ കണ്‍വീനറുമായ ബേപ്പൂര്‍ പോര്‍ട്ട് സീരക്ഷണ സമിതിക്ക് രൂപം നല്‍കി. കൗണ്‍സിലര്‍ ടി രജനി, കരുവള്ളി ശശി, വി പി അബ്ദുല്‍ ജബ്ബാര്‍, ബി ബഷീര്‍, മുഹമ്മദ് ശമീല്‍ തങ്ങള്‍, പി സുഭാഷ്, ഒ പി രാജന്‍, കെ പി ഹുസൈന്‍കോയ, പി ഹസ്സന്‍, അബ്ദുല്‍ സെലീം, പ്രബനിഷ് കൊമ്മടത്ത്, എന്‍ നദീര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക