കുമളി: മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. തേനി പെരിയകുളം കാളിയമ്മന്‍ കോവില്‍ തെരുവില്‍ രഞ്ജിത് കുമാര്‍ (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സത്യയെയാണ് (26) തേനി എസ്‌പി പ്രവീണ്‍ ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം പെരിയകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ വഴക്കിട്ട രഞ്ജിത് കുമാറിനെ കട്ടിലില്‍ തള്ളിവീഴ്‌ത്തി കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് സത്യ പൊലീസിനോട് സമ്മതിച്ചു. രഞ്ജിത് കുമാറിന് മറ്റുസ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധമാണ് കലഹത്തിന് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സ്വാഭാവികമരണെമന്ന് കരുതിയ സംഭവം രഞ്ജിത് കുമാറിന്റെ പിതാവ് രാജ എസ്‌പിക്ക് പരാതി നല്‍കിയതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് വ്യക്തമായി. സത്യയെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക