കോ​ട്ട​യം: കു​റ​വി​ല​ങ്ങാ​​ട്​ വ​ലി​യ​തോ​ട്ടി​ല്‍ മ​ധ്യ​വയ​സ്​​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സംഭവം കൊ​ല​പാ​ത​കം. പ്ര​തി​യാ​യ യു​വ​തി പിടിയി​ല്‍. ചി​മ്ബ​നാ​യി​ല്‍ ത​ങ്ക​ച്ച​നാ​ണ്​ (57) മരിച്ച​ത്. പ​ഞ്ചാ​യ​ത്ത് ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍ താമസി​ക്കു​ന്ന ഉ​ഴ​വൂ​ര്‍ പു​ല്‍പ്പാ​റ ക​രി​മാ​ക്കീ​ല്‍ ബി​ന്ദു​വി​നെ​യാ​ണ് (41)​ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യാ​ണ് ത​ങ്ക​ച്ച​നെ മരിച്ച​ നി​ല​യി​ല്‍ വ​ലി​യ​തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തോ​ടി​ന് സ​മീ​പ​മി​രു​ന്ന് ത​ങ്ക​ച്ച​നും ബി​ന്ദു​വും മ​ദ്യ​പി​ച്ച​താ​യി പൊ​ലീ​സ്​ പറയു​ന്നു. ഇ​തി​നി​ടെ ബി​ന്ദു​വി​നെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ത​ങ്ക​ച്ച​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ സ​മീ​പം കി​ട​ന്ന മരക്ക​ഷ​ണം ഉപ​യോ​ഗി​ച്ച്‌ ത​ങ്ക​ച്ച​ന്‍റ ത​ല​ക്ക​ടി​ച്ച​ശേ​ഷം ഇയാളെ ബി​ന്ദു തോ​ട്ടി​ലേ​ക്ക് ത​ള്ളി ​ഇടുക​ ആയിരു​​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ത​ങ്ക​ച്ച​ന്‍ തോ​ട്ടി​ല്‍ വീ​ണ​തോ​ടെ ബി​ന്ദു താ​മ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യി. വി​വ​രം സ​ഹോ​ദ​രി​യോ​ട് പ​റ​യു​ക​യും ചെ​യ്തു. വൈ​കീ​ട്ട്​ നാ​ലോ​ടെ സ്ഥല​ത്തെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ ത​ങ്ക​ച്ച​ന്‍ തോട്ടി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ക​യാ​ണെ​ന്ന് കണ്ടതോടെ വി​വ​രം പു​റ​ത്ത​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ക​ച്ച​നെ മ​രി​ച്ച​നി​ല​യി​ല്‍ ആ​ദ്യം കണ്ടെത്തി​യ ആ​ളെ​ന്ന നി​ല​യി​ലാ​ണ് ബിന്ദുവിനെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. തുടര്‍ന്ന് ബി​ന്ദു കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​ ആയിരുന്നു.

ക​ടു​ത്തു​രു​ത്തി​ക്ക​ടു​ത്ത് താ​മ​സി​ക്കു​മ്ബോ​ള്‍ ഒരു യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ല്‍പി​ച്ച സംഭ​വ​ത്തി​ല്‍ ബി​ന്ദു ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. വൈ​ക്കം ഡി.വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് റി​യാ​സ്, കുറവിലങ്ങാ​ട് എ​സ്.​എ​ച്ച്‌.​ഒ ഇ.​എ​സ്. സാം​സ​ണ്‍, എ​സ്‌.​ഐ ടി.​ആ​ര്‍. ദീ​പു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്​ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2