കവരത്തി: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപില്‍ നിന്ന് 3,000 കോടിയുടെ മയക്കുമരുന്നു പിടികൂടിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ ലക്ഷദ്വീപ് കലക്ടര്‍ പച്ചക്കള്ളം പറയുകയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കില്‍ത്താന്‍ സ്വദേശി സബീഹ് അമാന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള ലക്ഷദ്വീപ് പോലിസിന്റെ മറുപടിയിലാണ് കലക്ടര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കലക്ടര്‍ ലക്ഷദ്വീപ് അപകടകരമായ സ്ഥിതിയിലാണെന്ന് തെളിയിക്കാന്‍ മയക്കുമരുന്നുകച്ചവടം നടക്കുന്നതായി സൂചന നല്‍കിയത്. ഉച്ചഭക്ഷണ മെനിവിന്റെ കാര്യത്തില്‍ പറഞ്ഞവ നുണയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സബീഹ് അമാന്റെ അപേക്ഷയില്‍ അന്വേഷണം നടത്തി ലക്ഷദ്വീപ് പോലിസ് മേധാവിയാണ് ഇത്തരമൊരു വേട്ട നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.

കലക്ടര്‍ നുണ പറയുകയായിരുന്നുവെന്ന വിവരം ഉറപ്പിക്കുന്നതാണ് പുതിയ വിവരങ്ങളെന്ന് ലക്ഷദ്വീപിലെ ഓണ്‍ലൈന്‍ ചാനലായ ദ്വീപ് ഡയറി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക