ബെ​യ്റൂ​ട്ട്: ലെബനനിലെ ബെ​യ്റൂ​ട്ടിലുണ്ടായ ​ അതിശക്തമായ സ്ഫോ​ട​നത്തിൽ മരിച്ചവരുടെ 78 ആയി. നാലായിരത്തോളം പേർക്ക് ഇതു വരെ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്‌.സ്ഫോടനത്തിന്റെ പ്രകമ്പനം 2 കിലോമീറ്റർ ദൂരത്തിൽ വരെ നിലനിന്നു.240 കിലോമീറ്റർ അകാലത്തിൽ വരെ സോഫടന ശബ്ദം  കേട്ടു വലിയ നാശനഷ്ടമാണ് ബെയ്റൂട്ടിൽ ഉണ്ടായിരിക്കുന്നത്.

 

സ്ഫോടനകാരണം. 

തുറമുഖപട്ടണമായ ബെയ്റൂട്ടിൽ മുൻപ് ഒരു കപ്പലിൽ നിന്നും പിടിച്ചെടുത്ത 2750 ടൺ അമോണിയം നൈട്രേറ്റു ഇവിടെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനു  തീ പിടിച്ചതാണ് സ്ഫോടന കാരണം.  മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചത്കു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ബെ​യ്റൂ​ട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

ഇരട്ടി ദുരിതം. 

 

പശ്ചിമേഷ്യന്‍ രാജ്യമായ ലെബനന്‍ വര്‍ഷങ്ങളായി കടുത്ത  പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്.  കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലുള്ള സമയത്ത് കൊറോണ വൈറസ് കൂടെയെത്തിയപ്പോള്‍ ലെബനന്‍ കൂടുതല്‍ ദുര്‍ബലമായി. ഭരണകൂടത്തിന് എതിരെയുള്ള പ്രതിഷേധസൂചകമായി പതിനായിരങ്ങള്‍ ബെയ്‍റൂട്ടിലുള്‍പ്പെടെ തെരുവിലായിരുന്നു. ഇതിനിടയ്‍ക്ക് ഓഗസ്റ്റ് ഏഴിന് മുന്‍ പ്രധാനമന്ത്രി റഫീക് അല്‍-ഹരീരിയുടെ വധക്കേസില്‍ വിധി കാത്തിരിക്കുകയായിരുന്നു ലെബനന്‍. അക്രമത്തിലേക്ക് ലെബനന്‍ വഴുതിപ്പോകുമെന്ന പ്രവചനങ്ങള്‍ക്കിടെ ബെയ്‍റൂട്ട് ദുരന്തരംഗമായി.

 

 

എവിടെയാണ് ലെബനന്‍.

പശ്ചിമേഷ്യയിൽ സിറിയ, ഇസ്രായേല്‍, മെഡിറ്ററേനിയന്‍ ദ്വീപുരാഷ്ട്രമായ സൈപ്രസ് എന്നിവയാണ് അയൽരാഷ്ട്രങ്ങൾ. ഇസ്ലാം മതമാണ് ഭൂരിപക്ഷം.തുല്യമായി ക്രിസ്ത്യന്‍ ജനവിഭാഗവും രാഷ്ട്രിയ സ്വാധീനം ചെലുത്തുന്നു.

 1975ല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പിന്തുണയ്‍ക്കുന്ന ഒരു സായുധസംഘടന നടത്തിയ ആക്രമണത്തില്‍ ബെയ്‍റൂട്ടില്‍ 27 പലസ്‍തീനികള്‍ കൊല്ലപ്പെട്ടിരുന്നു. അധികം വൈകാതെ ലെബനന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് വീണു. സിറിയയും പലസ്‍തീനും യുദ്ധത്തില്‍ ഇടപെട്ടു. ഇസ്രായേല്‍ അധിനിവേശത്തോടെ യുദ്ധം കൂടുതല്‍ രക്തരൂഷിതമായി. 1990ല്‍ നൂറുകണക്കിന് പേരുടെ മരണത്തിനും അധികാര മാറ്റങ്ങള്‍ക്കും ശേഷം ആഭ്യന്തരയുദ്ധം അവസാനിച്ചു.

 

 

ലെബനനിലെ രാഷ്ട്രീയം 

 

മതത്തിലൂന്നിയ ലേബനനിലെ രാഷ്ട്രീയം അതി  സങ്കീര്‍ണമാണ്. ഔദ്യോഗികമായി 18 വംശങ്ങളെ പാർലർമെന്റിൽ  ഉള്‍ക്കൊള്ളണം  പകുതിവീതം മുസ്ലീം, ക്രിസ്ത്യന് പ്രാധിനിത്യം നിര്‍ബന്ധമാണ്. പ്രധാനമന്ത്രി സുന്നി മുസ്ലീം ആണെങ്കില്‍ പ്രധാനമന്ത്രി കിസ്ത്യന്‍ വിഭാഗമായിരിക്കണം. പാര്‍ലമെന്‍റ് സ്‍പീക്കര്‍ ഷിയ വിഭാഗക്കാരനും.ഈ സമവാക്യങ്ങൾ  ലെബനനിലെ രാഷ്ട്രീയത്തെ കാര്യമായി പിന്നോട്ടടിക്കുകയാണെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. രാഷ്ട്രീയക്കാര്‍ സ്വന്തം നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരായി. അഴിമതി വ്യാപകമായി. സാമ്പത്തിക വളര്‍ച്ച ഇല്ലാതായി. ഒരു ദശകത്തിനിടെ പത്ത് ശതമാനം വളര്‍ച്ചയില്‍ നിന്ന് പൂജ്യം ശതമാനത്തിലേക്ക് വളര്‍ച്ച കൂപ്പുകുത്തി. കാര്യമായി ഒന്നും കയറ്റിയയക്കാത്ത, എല്ലാത്തിനും അയല്‍ക്കാരെ ആശ്രയിക്കുന്ന ലെബനന്‍ – സിറിയയിലെ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ മേഖലയില്‍ ഒറ്റപ്പെട്ടു. പൊതുകടം രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 150 ശതമാനമായിട്ടും സര്‍ക്കാര്‍ കടമെടുക്കുന്നത് നിര്‍ത്തുന്നില്ല. തൊഴിലില്ലായ്‍മ 37 ശതമാനം കടന്നതോടെ ജനം തെരുവിലിറങ്ങി. ലെബനന്‍ പുതിയൊരു ആഭ്യന്തരയുദ്ധത്തിലേക്ക് പോകുമെന്ന സ്ഥിതിയായി.പോരാത്തതിനു  പ്രധാനമന്ത്രി റഫീക് അല്‍-ഹരീരിയുടെ വധക്കേസില്‍ വിധി വരുന്നതോടെ കടുത്ത സമ്മർദത്തിലായിരുന്നു രാജ്യം.

 

 

 

 

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2