ഞെട്ടിച്ച് വീണ്ടും മഹേഷ് നാരായണൻ. പൂർണമായും ഐ ഫോണിൽ ചിത്രികരിച്ച സിനിമയുടെ ട്രയിലർ പുറത്ത്.കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ പ്രോട്ടോക്കോൾ പാലിച്ച് ഫോൺ മാത്രം ഉപയോഗിച്ച് ചിത്രിക്കരിച്ച ത്രില്ലർ മോഡിലുള്ള ചിത്രമാണ് സീ യൂ സൂൺ.

ആമസോണ്‍ പ്രൈം സെപ്തംബര്‍ ഒന്നിന് സീ യു സൂണ്‍ പ്രിമിയര്‍ ചെയ്യും. ഫഹദ് ഫാസിലും, റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രൻ,സൈജു കുറുപ്പ്, മാലാപാര്‍വതി എനിവരാണ് കഥാ പാത്രങ്ങൾ.

ഐ ഫോണ്‍ ക്യാമറ ഉപയോഗിച്ചും ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റ് പ്രധാന ലൊക്കേഷനാക്കിയുമാണ് സിനിമ പൂര്‍ത്തിയാക്കിയത്. പരിമിതികള്‍ അനുഭവപ്പെടുത്താതെ ത്രില്ലിംഗ് അനുഭവം ട്രെയിലറും സമ്മാനിക്കുന്നുണ്ട്.

നസ്രിയാ നസിമും ഫഹദ് ഫാസിലും ചേര്‍ന്നാണ് നിര്‍മ്മാണം. പി.കെ ശ്രീകുമാര്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഉത്തരാ കൃഷ്ണനാണ് അസോസിയേറ്റ് ഡയറക്ടര്‍. സബിന്‍ ഉരാളിക്കണ്ടിയാണ് ക്യാമറ. കുനാല്‍ രാജന്‍ ആണ് സൗണ്ട് ഡിസൈന്‍. ഷുക്കൂര്‍ അഹമ്മദ് കോസ്റ്റിയൂംസ്. അഖില്‍ ശിവനാണ് മേക്കപ്പ്. വിഎഫ്എക്‌സ് ശരത് വിനു. പോസ്റ്റര്‍ ഡിസൈന്‍ പപ്പനിസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2