എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മാത്യൂ കുഴൽനാടൻ എം.എൽ.എ. ഷാന് നേരെ നടക്കുന്ന സൈബർ പ്രചാരണങ്ങൾ തനിക്കെതിരായ സിപിഐഎം ഉപയോ ഗിക്കുന്നുവെന്ന് എംഎൽഎ ആരോപിച്ചു. സിപിഐഎം ബന്ധമുള്ള പരാതിക്കാരിയുടെ ബന്ധുവാണ് ഷാനിനെതിരെ കരുനീക്കങ്ങൾ നടത്തിയതെന്നും ഇവരാണ് പ്രതി പട്ടികയിലേക്ക് ഷാനിനെ ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു.

‘നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണെങ്കില്‍ അത് നേരിട്ടാവാമല്ലോ. എന്തിനാണ് ഈ അന്തസ്സില്ലാത്ത പണിക്ക് പോകുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്ന് വരെ ഒരു പോക്‌സോ കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ പോലും ഇടപെട്ടിട്ടില്ല. അത് എന്റെ തീരുമാനമായിരുന്നു. എന്നാല്‍ എന്റെ കണ്മുന്നില്‍ അധികാരം ഉപയോഗിച്ചു നിങ്ങള്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ വേട്ടയാടുമ്പോള്‍, ആദര്‍ശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിന്‍വലിയാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും’ കുഴല്‍നാടന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ആടിനെ പട്ടിയാക്കാനും, പട്ടിയെ പ്പേപ്പട്ടിയാക്കി തല്ലികൊല്ലാനും നിങ്ങള്‍ക്കുള്ള വൈഭവം നന്നായറിയാം. അത് ഭയന്ന് പിന്മാറാനില്ല. കമ്മ്യൂണിസ്റ്റ് അധികാര തുടര്‍ച്ചയുടെ അനുരണനങ്ങളാണ് ഇതൊക്കെ. രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ഇതും ഇതില്‍ അപ്പുറവും നമ്മള്‍ പ്രതീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://m.facebook.com/story.php?story_fbid=4050652325051670&id=447365688713703

പോക്‌സോ കേസില്‍ പ്രതിയായ എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ക്ക് പരാതിക്കാരിയായ പെണ്‍ക്കുട്ടി കത്തയച്ചിരുന്നു. പരാതിയുമായി മുന്നോട്ട് പോയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഷാന്‍ രാഷ്ട്രീയക്കാരുടെ സ്വാധീനം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ പ്രാദേശിക നേതാക്കളും ഷാനിനെ സഹായിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരക്കാര്‍ കോണ്‍ഗ്രസിലുള്ളത് പാര്‍ട്ടിക്ക് തന്നെ നാണക്കേടാണ്. ഇത്തരം അനുഭവങ്ങള്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇനി സംഭവിക്കരുത്. അത് കൊണ്ട് ഷാനിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും നിങ്ങളില്‍ വിശ്വാസമാണെന്നും തനിക്ക് നീതി നേടി തരണമെന്നുമായിരുന്നു പെണ്‍കുട്ടി കത്തിലൂടെ ആവശ്യപ്പെട്ടത്.