സ്വന്തം ലേഖകൻ

കുവൈറ്റ്‌: കുവൈറ്റിലെ പാലാ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ്റ്റ് കോസ് കുവൈറ്റ് ചാപ്റ്ററിന്റെ പുതിയ സംരംഭമായ ഈ മാഗസിൻ “പാസ്ഗസിൻ” (PASTGAZINe) പുറത്തിറക്കി.

ഓൺലൈൻ തട്ടകത്തിൽ നടത്തിയ ചടങ്ങിൽ സിനിമ സംവിധായകൻ ഭദ്രൻ ആദ്യ പ്രതി പ്രകാശനം ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റെവ. ഡോ. ജെയിംസ് മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. കോളജ്‌ മലയാള വിഭാഗം അദ്ധ്യാപകൻ ഡോ. സോജൻ പുല്ലാട്ട് ആശംസകൾ അർപ്പിച്ചു.

“പാസ്ഗസിൻ” എക്സിക്യൂട്ടീവ് എഡിറ്റർ കമൽ രാധാകൃഷ്ണൻ മാഗസിനെ പരിചയപ്പെടുത്തി. പാസ്‌കോസ്‌ പ്രസിഡന്റ് സാജു പാറക്കൽ, സെക്രട്ടറി ആശിഷ് ജോസ്, ട്രഷറർ ജോബിൻസ് ജോൺ, സ്ഥാപക പ്രസിഡന്റ് മോഹൻ ജോർജ്ജ്, സ്ഥാപകാംഗം ജോർജ്ജ് കാഞ്ഞമല, മുൻ പ്രസിഡന്റ് റോജി മാത്യു, വനിതാ പ്രതിനിധി ജോസി കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2