കണ്ണൂര്‍: കൂത്തുപറമ്പിൽ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍.

പശ്ചിമ ബംഗാളിലെ ഹിയാത്ത് നഗര്‍ സ്വദേശി നൂറുല്‍ ഷെയ്ക് മകന്‍ മിനറുല്‍ എസ് കെ (22) ആണ് അറസ്റ്റിയത്. കൂത്തുപറമ്ബ് റെയ്ഞ്ച് എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാനൂരില്‍ വീട് വാടകക്കെടുത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കണ്ണൂരില്‍ പ്രത്യേകിച്ച്‌ കൂത്തുപറമ്ബ് കേന്ദ്രമാക്കി വ്യാപകമായി കഞ്ചാവ് എത്തുന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം പരിശോധന നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ പി.സി ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീധരന്‍ സി പി , പ്രജീഷ് കോട്ടായി. ജീമോന്‍ കെ ബി ,ജലീഷ് പി ,പ്രനില്‍ കുമാര്‍ , സുബിന്‍ എം , വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിജിന എന്‍ ,രമ്യ എം എക്സൈസ് ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പെട്ട എക്സൈസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

60 ലിറ്റര്‍ ചാരായം, വാഹന മുള്‍പ്പെടെ മാഹി മദ്യം എന്നിവ കഴിഞ്ഞ ദിവസം കൂത്തുപറമ്ബ് എക്സൈസ് സംഘം പിടികൂടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക