ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിനുള്ളിലൂടെ ഗതാഗതം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ ഇന്ന് നടക്കും.ഓഗസ്റ്റ് ഒന്നു മുതല്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ പാലക്കാട് ദിശയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ട്രയല്‍ റണ്‍ നടത്തുന്നത്.

തുരങ്കത്തിനുള്ളില്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി.ഇന്ന് ട്രയല്‍ റണ്‍ നടത്തിയാലും തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കണമെങ്കില്‍ ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കണം. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാകുമ്ബോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഓഗസ്റ്റ് ഒന്നിന് തന്നെ തുരങ്കം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനായേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക