തൃ​ശൂ​ര്‍: ഏറെ നാളായി പൊതുജനം യാത്ര അനുമതിയ്ക്കായി കാത്തിരിക്കുന്ന കു​തി​രാ​ന്‍ തു​ര​ങ്ക​പാ​ത​യ്ക്ക് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി. തൃ​ശൂ​ര്‍ – പാ​ല​ക്കാ​ട് ജി​ല്ലാ അ​ഗ്നി​ശ​മ​ന​സേ​നാ മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ത്‌.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. സു​ര​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്‌ വ്യാ​ഴാ​ഴ്‌​ച സ​ര്‍​ക്കാ​രി​ന് കൈ​മാ​റും. തു​ര​ങ്ക​പാ​ത ഓ​ഗ​സ്റ്റ് ഒ​ന്നി​ന്‌ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group