പത്തനാപുരം: പത്തനംതിട്ട-കൊല്ലം ജില്ലകളുടെ മലയോര മേഖലയില്‍ തമ്ബടിച്ച്‌ കുറവാ കവര്‍ച്ച സംഘം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു. പത്തനാപുരം ടൗണിലെ ജ്വല്ലറിയിലെ മോഷണ ശ്രമത്തിനു പിന്നില്‍ കുറുവാ കവര്‍ച്ച സംഘമാണെന്നും പോലീസ് വ്യക്ത്യമാക്കി. പത്തനംതിട്ട-കൊല്ലം ജില്ലകളുടെ മലയോര മേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പത്തനാപുരം സിഐ എന്‍.സുരേഷ് കുമാര്‍ അറിയിച്ചു.

ആളില്ലാത്ത വീടുകളിലും, ഒറ്റയ്ക്കോ, പ്രായമായവരോ സ്ത്രീകളോ താമസിക്കുന്ന വീടുകളിലും മോഷണം നടത്തുന്നതോടൊപ്പം എതിര്‍ക്കുന്നവരെ അപായപ്പെടുത്തുന്ന സംഘമാണ് കുറുവാ കവര്‍ച്ച സംഘം.വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ പണം സൂക്ഷിക്കാതിരിക്കുകയും രാത്രിയില്‍ ലൈറ്റ് പ്രകാശിപ്പിക്കുകയും ചെയ്യണമെന്നും ഓണക്കാലത്ത് വീടുകള്‍ പൂട്ടി യാത്ര ചെയ്യുന്നവര്‍ സമീപ വീടുകളിലും പോലീസിലും വിവര അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. പാര, മണ്‍വെട്ടി, പിക്കാസ് പോലുള്ള ആയുധങ്ങള്‍ വീടിനു പുറത്തിടരുതെന്നും പരിചയമില്ലാത്തവരെ വീട്ടില്‍ കയറ്റരുതെന്നും പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക