മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡിയോട് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാനാണ് ഇ ഡി നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ നാളെ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ചാണ് സാവകാശം തേടിയിരിക്കുന്നത്.

പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും എതിരായ തെളിവുകള്‍ നല്‍കിയതായി കെ ടി ജലീല്‍ എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനും ചന്ദ്രിക ദിനപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്നും ജലീല്‍ ആരോപിച്ചു. എആര്‍ നഗര്‍ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയിട്ടില്ല. കൂടുതല്‍ രേഖകള്‍ സംഘടിപ്പിച്ച്‌ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും ജലീല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയെയും 7ആം തീയതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചന്ദ്രികയെ മറയാക്കി ചില നേതാക്കള്‍ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക