സ്വന്തം ലേഖകൻ

കൊല്ലം: വിവാദമായ കുണ്ടറയിലെ സംഭവങ്ങളിൽ എൻ.സി.പിയിൽ നടപടി. കുണ്ടറയിലെ വിവാദമായ നടപടി അന്വേഷിച്ച എൻ.സി.പിയുടെ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ജി.പത്മാകരൻ, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.രാജീവ് എന്നിവരെ സസ്‌പെന്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്.

വിവാദത്തെപ്പറ്റി അന്വേഷിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് ഇതുമായി ബന്ധപെട്ട് മറ്റാരുടെയെങ്കിലും പേരിൽ നടപടി ആവശ്യമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി കെ.ആർ രാജൻ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക