വൈറ്റില: കുണ്ടന്നൂര്‍ മേല്‍പാലത്തിലെ വഴിവിളക്കുകള്‍ മിഴിയടച്ചിട്ട് ദിവസങ്ങളായിട്ടും പരിഹാരം കാണാതെ അധികൃതര്‍. മേല്‍പാലം ഉദ്ഘാടനം ചെയ്ത് ഒരുമാസം തികയും മുൻ പേയാണ് വിളക്കുകള്‍ തകരാറിലായത്.
പാലത്തില്‍ വെളിച്ചമില്ലാത്തതുമൂലം മരട് ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറിവരുന്ന വാഹനങ്ങള്‍ കാണാനാകില്ല. ഇതുമൂലം പാലത്തിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകാനുള്ള സാഹചര്യം കൂടുതലാണ്. ജനുവരി ഒമ്ബതിനായിരുന്നു വൈറ്റില, കുണ്ടന്നൂര്‍ മേല്പാലങ്ങള് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2