കുമരകം: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ് . രാജപ്പന്റെ അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകി.

പണം തിരിച്ചുകിട്ടി യാൽ പരാതി പിൻവലിക്കാമെന്നു രാജപ്പൻ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ സഹോദരിക്കു വേണ്ടി ബന്ധു ബാങ്കിൽ എത്തി പണം തിരികെ നിക്ഷേപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാജപ്പന്റെ അക്കൗണ്ടിൽ നിന്നു സഹോദരി പിൻവലിച്ച 5.08 ലക്ഷം രൂപയും എടിഎം കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങിയ 20,000 രൂപയും ഉൾപ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

കേസുമായി രാജപ്പൻ മുൻപോട്ട്‌ പോകുന്നില്ലായെന്ന് അറിയിച്ചിട്ടുള്ളതിനാൽ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനം