തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ആഗ്രഹിച്ച തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതിയുമായി കുടുംബശ്രീ.കുടുംബശ്രീയുടെ കണക്ട് ടു വര്‍ക്ക് എന്ന് പദ്ധതിയിലൂടെയാണ് ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടു നേരിടുന്നവരും ജോലി അവസരങ്ങള്‍ ലഭ്യമാകാത്തവരുമായ യുവജനങ്ങള്‍ക്കുമായി പദ്ധതി തയാറാക്കിയിരിക്കുന്നത്. ജോലി ലഭിക്കാത്തവരെ കണ്ടെത്തി മികച്ച പരിശീലനം നല്കി 5,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു ഫിനിഷിങ് സ്കൂള്‍ മാതൃകയിലായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്നിക് ഡിപ്ളോമ, ഐ.ടി.ഐ. എന്നീ യോഗ്യതകളുള്ള 35 വയസില്‍ താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.
പരിശീലനാര്‍ഥിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാള്‍ കുടുംബശ്രീ അംഗമായിരിക്കണം. 152 ബ്ളോക്കുകളില്നിന്നും ഒന്നു വീതം എന്ന കണക്കില്‍ 152 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തില്‍നിന്നും തെരഞ്ഞെടുത്ത 33 പേര്‍ക്കുവീതം പരിശീലനം ലഭിക്കും.
നിലവില്‍ പദ്ധതി നടപ്പാക്കുന്ന സി.ഡി.എസുകളില്‍ നിന്നു യോഗ്യരായ പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. ഓഗസ്റ്റ് 15നുള്ളില്‍ ഇതു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായമായി കുടുംബശ്രീയുടെ കണക്ട് ടു വര്‍ക്ക്
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2