കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ യാത്രക്കാരെ ആകർഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും ചെയ്യാം.
ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മാത്രമല്ല, ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ലെന്ന എംഡി ബിജുപ്രഭാകർ നിർദേശം നൽകി.ഇതു സംബന്ധിച്ച റിപ്പോർട്ട് യൂണിറ്റ് ഓഫീസർമാരും ഇൻസ്‌പെക്ടർമാരുമായും യാത്രക്കാരുമായി കൂടിയാലോചിച്ച് അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2