പാലക്കാട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒന്നരമാസത്തോളം സർവ്വീസ് നിർത്തി വച്ച കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനാരംഭിക്കും. ആദ്യഘട്ടത്തില്‍ പത്ത് സര്‍വീസുകളാണ് ആരംഭിക്കുന്നത്. പാലക്കാട് ഡിപ്പോയില്‍ നിന്ന് ഏഴും മണ്ണാര്‍ക്കാട് നിന്ന് രണ്ടും ചിറ്റൂരില്‍ നിന്ന് ഒരു സര്‍വീസുമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ഞായറാഴ്ച വൈകീട്ടോടെ സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ ദീര്‍ഘദൂരം ഉള്‍പ്പെടെ പാലക്കാട് ഡിപ്പോയില്‍ നിന്ന് 48 സര്‍വീസുകളുണ്ട്. ഇതുകൂടാതെ മൂന്ന് ബോണ്ട് സര്‍വീസും, ചിറ്റൂരില്‍ നിന്ന് 24, വടക്കഞ്ചരിയില്‍ നിന്ന് 20, മണ്ണാര്‍ക്കാട്ട് നിന്ന് 17 സര്‍വീസുകളും ദിവസേന നടത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വരും ദിവസങ്ങളിലായി കൂടുതല്‍ സൂപ്പര്‍ ഫാസ്റ്റുകള്‍ മറ്റു ജില്ലകളിലേക്ക് സര്‍വീസ് നടത്തുമെന്ന് എ.ടി.ഒ ടി.എ.ഉബൈദ് പറഞ്ഞു.

പാലക്കാട് ഡിപ്പോയില്‍ നിന്നുള്ള സൂപ്പര്‍ ഫാസ്റ്റുകളുടെ സമയം

 ഞായറാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളം വഴി തിരുവനന്തപുരം.
 ആറിന് കോട്ടയം വഴി തിരുവനന്തപുരം.
 രാത്രി 9.30ന് കോട്ടയം വഴി തിരുവനന്തപുരം (മിന്നല്‍).
 തിങ്കളാഴ്ച രാവിലെ 4.30ന് എറണാകുളം വഴി തിരുവനന്തപുരം.
 8.30ന് കോട്ടയം വഴി തിരുവനന്തപുരം.
 ഉച്ചയ്ക്ക് 12ന് എറണാകുളം വഴി തിരുവനന്തപുരം.

 ഉച്ചയ്ക്ക് 1.30ന് കോട്ടയം വഴി തിരുവനന്തപുരം
 തിങ്കളാഴ്ച രാവിലെ ഒമ്ബതിന് മണ്ണാര്‍ക്കാട് നിന്ന് രണ്ടും ചിറ്റൂരില്‍ നിന്ന് ഒരു ബസും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക