കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ 100 കോടി രൂപ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്നുള്ളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതി നടന്നുവെന്ന കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുവാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.വിഴിഞ്ഞം ഡിപ്പോ ജീവനക്കാരനായ ജൂഡ് ജോസഫാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതിയാരോപണം സംബന്ധിച്ച്‌ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ഹരജിക്കാരന്റെ ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2