സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം: പുതുപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ട്രാൻസ്‌ഫോർമറിൽ ഇടിച്ച് അപകടം. അപകടത്തിൽ ഡ്രൈവറുൾപ്പെടെ 9 പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് രാവിലെ കോട്ടയം പുതുപ്പള്ളി റൂട്ടിൽ കന്നുകുഴി വളവിൽ വച്ചാണ് അപകടം സംഭവിച്ചത്.

മല്ലപ്പള്ളിയിൽനിന്നും കോട്ടയത്തേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. വളവിൽ വച്ച് ഡ്രൈവറുടെ സീറ്റിന്റെ ഡോർ തുറന്നുപോയി. അതടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്.

ബസ് ട്രാൻസ്‌ഫോർമറിലും മരത്തിലുമായി ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ട്രാൻസ്‌ഫോർമർ പൂർണമായി തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.