തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിച്ച്‌ കെ എ സ്‌ഇബി .ഇനി മുതല്‍ യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാര്‍ജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. ആറു മാസത്തിനുള്ളില്‍ 600 ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബി തയ്യാറെടുക്കുകയാണ്.

ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്ബോള്‍ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാന സര്‍ക്കാരിന്‍റെ ഇ -വെഹിക്കിള്‍ നയപ്രകാരം വൈദ്യുതി ചാര്‍ജ്ജ് സ്ററേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെ എസ് ഇ ബി യെ തെരഞ്ഞെടുത്തിട്ടുണ്ട്. 6 കോര്‍പ്പറേഷന്‍ പരിധികളില്‍ ഇതിന്‍റെ ഭാഗമായി കെ എസ് ഇ ബി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് റീചാര്‍ജ്ജിംഗ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

അതേസമയം, കൊവിഡ് ലോക്ഡൗണും മാന്ദ്യവുമൊക്കെ വന്നെങ്കിലും സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബി തയ്യാറെടുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക