തിരുവനന്തപുരം : വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി കെഎസ്‌ഇബി ജീവനക്കാര്‍‌ ഇന്ന് പണിമുടക്കും. സംസ്ഥാനങ്ങളുടെ വൈദ്യുതി മേഖലയിലുള്ള അവകാശങ്ങള്‍ നേടിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കേന്ദ്രം നിയമം നടപ്പാക്കിയാല്‍ കാര്‍ഷിക, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ബാധ്യതയുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക്.
കേന്ദ്രം പുതിയ നിയമം നടപ്പാക്കിയാല്‍ വൈദ്യുതി വിതരണ മേഖല പൂര്‍ണമായും സ്വകാര്യവത്കരിക്കപ്പെടും. മാത്രമല്ല, വൈദ്യുതി മേഖലയിലെ പത്ത് ലക്ഷത്തോളം തൊഴിലാളികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. ഫ്രാഞ്ചൈസിവത്കരണം , പുറംകരാര്‍ വത്കരണം എന്നിവയ്‌ക്കെല്ലാം ഇവ വഴിയൊരുക്കുമെന്നും ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2