മഴ കനത്തതോടെ കേരള വൈദ്യുതി ബോർഡിൻറെ റെഡ് അലർട്ട്. ഇതുപ്രകാരം മുന്നറിയിപ്പോടെ സംസ്ഥാനത്തെ ഡാമുകൾ ഏതുനിമിഷവും തുറന്നേക്കാം. കല്ലാർകുട്ടി, ലോവർ പെരിയാർ, പൊന്മുടി, ഇരട്ടയാർ, പെരിങ്ങൽക്കുത്ത്, കല്ലാർ, കുറ്റിയാടി ഡാമുകളുടെ സംബന്ധിച്ചാണ് കെഎസ്ഇബി അപായ സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ഷോളയാർ ഡാം പൂർണ്ണ സംഭരണ
ശേഷിയിലെത്തിയതിനാൽ, കേരള
ഷോളയാർലേക്ക് വെള്ളം ഒഴുകി തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2