പാലാ: കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിനു സമീപം ഇന്ന് ഉച്ചയ്ക്ക് 12:45 നോടുകൂടി KSEB ലൈനിൽ വൻ പൊട്ടിത്തെറിയോടെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. സമീപപ്രദേശത്ത് ഉണ്ടായിരുന്ന പാലാ Saint.Jude Rescue ടീമിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ തീ തീപിടുത്തം ഒഴിവായത് എന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. Saint.Jude Rescue ടീമിന് നേതൃത്വം നൽകുന്ന ബിജു മാത്യൂസ് വിളിച്ചു പറഞ്ഞത് അനുസരിച്ചു സബ് സ്റ്റേഷനിൽ നിന്ന് വൈദ്യതി വിച്ഛേദിക്കുകയും , പിന്നീട് KSEB അധികൃതരും , ഫയർഫോഴ്സും എത്തി തീ പൂർണമായി അണയ്ക്കുകയും ചെയ്തു.

പൊട്ടിത്തെറിക്കുന്ന കെഎസ്ഇബി കേബിൾ ലൈനുകൾ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വത്തിന് വെല്ലുവിളി :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാലായിൽ സ്ഥാപിച്ച ABC കേബിൾ ലൈൻ നിരന്തരമായി പൊട്ടിത്തെറിയ്ക്കുകയും, വൈദ്യുതി തകരാറാകുന്നതും , പതിവായിരിക്കുകയാണ്. വൈദ്യുതി തടസ്സങ്ങൾക്ക് പരിഹാരമാകും എന്ന അറിയിപ്പോടുകൂടി പല ദിവസങ്ങളിലും , പാലായിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് നടത്തിയ പുതിയ കേബിൾ പരിഷ്കാരം , KSEB യ്ക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ശക്തമായ മഴയുള്ള സമയത്തും , രാത്രികാലങ്ങളിലും വളരെ പ്രയാസപ്പെട്ടാണ് തകരാർ പരിഹരിക്കുന്നത്. വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ജോലിയിൽ ഏർപ്പെടുമ്പോൾ വെളിച്ചം ഒരുക്കുന്നതിന് ജോലി ഒരു ജനറേറ്റർ സംവിധാനമോ മറ്റു സുരക്ഷാസംവിധാമോ ഇല്ല. മൊബൈൽ ഫോണിലെ വെളിച്ചത്തിലും , ചെറിയ ടോർച്ചുകളിലെ വെളിച്ചത്തിലും ആണ് രാത്രികാലങ്ങളിൽ വൈദ്യുതി ജീവനക്കാർ വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത്.

ഉപഭോക്താക്കളുടെയും , വൈദ്യുതി ബോർഡിലെ ജീവനക്കാരുടെയും , സുരക്ഷിതത്വത്തെ ബാധിക്കുന്ന തരത്തിൽ സേഫ്റ്റി സംവിധാനങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതും , വൈദ്യുതി ലൈനിനു താഴെ വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്നതും , കൃത്യമായ ഇടവേളകളിൽ അറ്റ കുറ്റ പണികൾ നടത്താൻ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതും , അപകടങ്ങൾ വരുത്തി വെയ്ക്കുന്നുവെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന Saint.Jude Rescue ടീമിന് നേതൃത്വം നൽകുന്ന , ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയായ കൂടിയായ ബിജു മാത്യൂസ് പറഞ്ഞു. പാലാ എംഎൽഎ മാണി സി കാപ്പൻ, പാലാ പോലീസ് സർക്കിൾ ഇൻസ്പെക്ടർ, യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് എന്നിവരുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കൊവിഡ് കാലത്ത് ജനങ്ങൾക്ക് സന്നദ്ധ സേവനങ്ങൾ എത്തിക്കുവാൻ രൂപീകൃതമായ സന്നദ്ധ സേനയാണ് സെൻറ് ജൂഡ് റെസ്ക്യൂ ടീം.