ന​വാ​ഗ​ത​നാ​യ​ ​പ്ര​ശാ​ന്ത് ​കാ​ന​ത്തൂ​ര്‍​ ​ഇ​ന്ദ്ര​ന്‍​സി​​​നെ​ ​നായ​ക​നാ​ക്കി​​​ ​ഒ​രു​ക്കു​ന്ന സ്റ്റേ​ഷ​ന്‍​ 5​ എന്ന ​ചി​​​ത്ര​ത്തി​​​ല്‍​ ​പ്രതി​​​നാ​യ​ക​വേ​ഷം​ ​അ​വ​ത​രി​​​പ്പി​​​ക്കാ​ന്‍​ ​ഒ​രു​ങ്ങു​ക​യാ​ണ് ​ശി​​​വ​കു​മാ​ര്‍.​​ ​ഒ​രു​ ​ഗു​ണ്ട​യു​ടെ​ ​വേ​ഷ​ത്തിലാണ് ​ശി​വ​കു​മാ​ര്‍ ഈ ചിത്രത്തിലെത്തുന്നത്. മലയാള സിനിമയുടെ നിറ സാന്നിധ്യം ആയിരുന്ന ​കൃ​ഷ്ണ​ന്‍​കു​ട്ടി​ ​നാ​യ​രു​ടെ​ ​മ​ക​നാണ് ​ ​ശി​വ​കു​മാ​ര്‍ .​ ​അ​ച്ഛ​നെ​പ്പോ​ലെ​ ​ത​ന്നെ​ ​നാ​ട​ക​ ​രം​ഗ​ത്തു​ ​നി​ന്നാ​ണ് ​ശി​വ​കു​മാ​റി​ന്റെ​യും​ ​സി​നി​മാ​ ​പ്ര​വേ​ശം.

താ​ന്‍​ ​അ​ഭി​ന​യി​ച്ച​ ​’​ ​മാ​റാ​ട്ടം​ ​” ​എ​ന്ന​ ​നാ​ട​ക​ത്തി​ന്റെ​ ​തന്നെ​ ​ച​ല​ച്ചി​ത്രാ​വി​ഷ്‌​ക്കാ​ര​മാ​യ​ ,​ ​അ​ര​വി​ന്ദ​ന്‍​ ​സംവിധാ​നം​ ​ചെ​യ്ത​ ​’​മാ​റാ​ട്ട​”ത്തി​ലൂ​ടെ​ ​സി​നി​മ​യി​ലെ​ത്തി​യ​ ​ശി​വ​കു​മാ​ര്‍​ ​’,​ ​ഉ​ടോ​പ്യ​യി​ലെ​ ​രാ​ജാ​വ് “,​ ​’​ ​ആ​മി​ “,​ ​’​കൂ​ടെ​ ​” ,​ ​’​ ​ഒ​റ്റാ​ല്‍​ “,​ ​’​ ​ഒ​ഴി​മു​റി​ ​”​ ​തു​ട​ങ്ങി​യ​ ​ഒ​ട്ടേ​റെ​ ​സിനി​മ​ക​ളി​ല്‍​ ​വ്യ​ത്യ​സ്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​.’​ ​അ​ച്ഛ​നാ​ണ് ​എ​നി​ക്കു​ ​പ്ര​ചോ​ദ​നം.​ ​എ​ന്നാ​ല്‍​ ​അ​ച്ഛ​ന്റെ​ ​മേ​ല്‍​വി​ലാ​സം​ ​പ​റ​ഞ്ഞ് ​ഞാ​ന്‍​ ​ഇ​ന്നു​ ​വ​രെ​ ​അ​വ​സ​ര​ങ്ങ​ള്‍​ക്കാ​യി​ ​ആ​രെ​യും​ ​സ​മീ​പി​ച്ചി​ട്ടി​ല്ല.​ ​അ​ങ്ങ​നെ​ ​പാ​ടി​ല്ലെ​ന്നും​ ​സ്വ​ന്തം​ ​ക​ഴി​വു​ ​കൊ​ണ്ട് ​വ​ള​ര​ണം​ ​എ​ന്നു​മാ​ണ് ​അ​ച്ഛ​ന്‍​ ​എ​ന്നെ​ ​ഉ​പ​ദേ​ശി​ച്ച​ത്.​ ​ആ​ ​ഉപ​ദേ​ശം​ ​ഇ​ന്നും​ ​ഞാ​ന്‍​ ​പി​ന്തു​ട​രു​ന്നു.​ ​ഓ​രോ​ ​സി​നി​മ​യും​ ​അ​തി​ലെ​ ​ക​ഥാ​പാ​ത്ര​വും​ ​ഞാ​ന്‍​ ​ഒ​രു​ ​പാ​ഠ​മാ​യി​ട്ടാ​ണ് ​ക​രു​തു​ന്ന​ത്.​ ​എ​ന്നെ​ ​വി​ശ്വ​സി​ച്ച്‌ ​എ​ന്നി​ലെ​ ​ക​ഴി​വ് ​മ​ന​സ്സി​ലാ​ക്കി​ ​സ്റ്റേ​ഷ​ന്‍​ 5​ ​ല്‍​ ​വ്യ​ത്യ​സ്ത​മാ​യ​ ​ക​ഥാ​പാ​ത്രം​ ​ന​ല്‍​കി​യ​ ​പ്ര​ശാ​ന്തി​ന് ​ന​ന്ദി​ ​​ ​ശി​വ​കു​മാ​റി​​​ന്റെ​ ​വാ​ക്കു​ക​ള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക