കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിച്ചത് മുതല്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ജാഥ കോട്ടയത്ത് എത്തും മുന്‍പ് എന്‍സിപി പിളര്‍ന്നു. എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുവെന്നും കോപ്പന്‍ എല്‍ഡിഎഫിലേക്ക് പോയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ജോസ് കെ മാണിയെ കണക്കറ്റ് പരിഹസിച്ചായിരുന്നു കൊടിക്കുന്നിലിന്റെ പത്തനാപുരത്തെ പ്രസംഗം.

ജാഥ എറണാകുളത്ത് എത്തിയപ്പോള്‍ ബിജെപിയുടെ ഘടക കക്ഷിയായ ബിഡിജെഎസ് പിളര്‍ന്ന് ഒരു വിഭാഗം യുഡിഎഫിനൊപ്പം ചേര്‍ന്നു. കെബി ഗണേശ് കുമാറിന്റെ പാര്‍ട്ടിയില്‍ നിന്ന് പത്ത് ജില്ലാ പ്രസിഡന്റ് മാരും ഇപ്പോള്‍ യുഡിഎഫിനൊപ്പമാണ് കേരളാ കോണ്‍ഗ്രസ് ബി എന്ന ഈര്‍ക്കില്‍ പാര്‍ട്ടിക്ക് ഇത്രയും പ്രസിഡന്റുമാര്‍ ഉള്ള കാര്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.യുഡിഎഫ് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജാഥ തിരുവനന്തപുരം ജില്ലയില്‍ എത്തുമ്ബോള്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കാത്തിരുന്നു കാണണമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2