തൃശൂര്‍: ആയുര്‍വേദ ദന്ത, കേശ, ചര്‍മ പരിപാലന ഉത്പന്നനിര്‍മ്മാണത്തിലും വിപണനത്തിലും 95 വര്‍ഷത്തെ പാരമ്പര്യമുള്ള കെപി നമ്പൂതിരീസ് ആയൂര്‍ വേദിക്സ് പുതിയ ലോഗോയും പുതുതലമുറയ്ക്ക് കൂടി ആകര്‍ഷകമായ പാക്കിങ്ങും അവതരിപ്പിച്ചു.

പുതിയ പാക്കിങ്ങില്‍ പുറത്തിറക്കിയ കെപി നമ്പൂതിരീസ് ടൂത്ത്പേസ്റ്റ്, ടൂത്ത്പൗഡര്‍, എന്നിവ വിപണിയില്‍ ലഭ്യമാണ്.മറ്റ്ഉത്പന്നങ്ങള്‍ പുതിയ പാക്കിങ്ങില്‍ ഉടന്‍ വിപണിയില്‍ എത്തും.

ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ആയുര്‍വേദ ഔഷധമൂലകങ്ങളും അവയുടെ ഗുണങ്ങളും വിശദീകരിക്കുന്ന ആകര്ഷകകമായ പാക്കിങ്ങാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചുവപ്പും പച്ചയും നിറങ്ങള്‍ തമ്മിലുള്ള സന്തുലനമാണ് പുതിയ ലോഗോയുടെ ഒരു സവിശേഷത.ചുവപ്പ് നിറം ഊര്‍ജ്ജത്തെയും പ്രവര്‍ത്തനത്തെയും സൂചിപ്പിക്കുമ്പോള്‍ പ്രകൃതിയുമായും ആയുര്‍വേദപൈതൃകത്തിന്റെ ശാശ്വതമായബന്ധത്തെയാണ് പച്ചനിറം
സൂചിപ്പിക്കുന്നത്. മാറ്റങ്ങളുണ്ടാകുമ്പോഴും നിലനില്‍പ്പികാരണമായ മൂല്യങ്ങളെ മുറുകെ പിടിക്കുന്നുവെന്നതിനുള്ള ഓര്മബപ്പെടുത്തലുമാണ് പുതിയ മാറ്റം.കമ്പനി സ്ഥാപകലോഗോ, ബ്രാന്‍ഡിന്റെ മുഖമുദ്രയായ വിശ്വാസ്യതയ്ക്കും പാരമ്പര്യ ഗുണനിലവാരത്തിനുമുള്ള വ്യക്തമായ സന്ദേശമായി ഇപ്പോള്‍ എല്ലാഉല്പന്നങ്ങളിലും പതിച്ചിട്ടുണ്ട്.

ലളിതമെങ്കിലും ആധികാരികമായ മാറ്റത്തിലൂടെ ആധുനിക കാലത്തിന് അനുസൃതവും ചലനാത്മകവുമായ ബ്രാന്‍ഡ് എന്ന നിലയിലേക്കുള്ള ചുവടുവെപ്പാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് കെപി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് എം.ഡി കെ. ഭവദാസന് പറഞ്ഞു.പുതിയ മാറ്റങ്ങള്‍, തങ്ങളുടെ ഉത്പന്നങ്ങളിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാക്കിങ്ങിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നും അവ ഉപഭോക്താക്കളെ ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍
സൂചിപ്പിക്കുന്നതെന്നും ഭവദാസന്‍ പറഞ്ഞു.

തമിഴ്നാട്, കര്‍ണാടക എന്നീ വിപണികളില്‍ തങ്ങളുടെ ദന്ത, കേശ, ചര്‍മ പരിപാലന ഉത്പന്ന ശ്രേണി കൂടുതല്‍ ശക്തമാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ആയുര്‍വേദത്തിന്റെ മഹത്വം പുതു തലമുറയെക്കൂടിബോധ്യപ്പെടുത്തുന്നതിലൂടെ ബ്രാന്ഡിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

95 വര്ഷലത്തിലേറെയുള്ള പാരമ്പര്യത്തിന്റെയും ഉചിതമായ അളവുകളിലുള്ള ചേരുവകളെക്കുറിച്ചു വിവരിക്കുന്ന കമ്പനിയുടെ പ്രധാന ഉത്പന്നമായ കെപി നമ്പൂതിരീസ് ഹെര്‍ബല്‍ ടൂത്ത്പേസ്റ്റിന്റെ പരസ്യ കാമ്പയിനും പുറത്തിയിറക്കിയിട്ടുണ്ട്. ഗുണമേന്മാ നിലവാരം നിലനിര്‍ത്തുന്നതിവേണ്ടി സ്വന്തമായി മൂന്ന് ഫാക്റ്ററികള്‍ കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.കേരളത്തിന് പുറമെ തമിഴുനാട് , കര്‍ണാടക , മഹാരാഷ്ട്ര എന്നീ
സംസ്ഥാനങ്ങളിലും രാജ്യത്തെപ്രമുഖ നഗരങ്ങളിലും ഗള്‍ഫ് നാടുകളിലും വിപുലമായ വിതരണ ശൃംഖലയും സാന്നിദ്ധ്യവും കെ.പി. നമ്പൂതിരീസിനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2