സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 1417 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നു അഞ്ചു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം വർക്കലയിലെ ചെല്ലയ്യ, കണ്ണൂരിലെ കുമ്പയ്യ, തിരുവനന്തപുരം സ്വദേശിയായ മണിയൻ, എറണാകുളം സ്വദേശി റീത്ത, തിരുവനന്തപുരം സ്വദേശി പ്രേമ എന്നിവരാണ് ഇന്നു മരിച്ചത്.

ഇന്നു രോഗം ബാധിച്ചവരിൽ 1242 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഉറവിടം അറിയാതെ 105 പേർക്കും, വിദേശത്തു നിന്നും എത്തിയ 62 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 72 പേർക്കും ആരോഗ്യ പ്രവർത്തകരായ 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്

സമ്പർക്കത്തിലൂടെ – 1242

ഉറവിടം അറിയാത്തത് – 105

തിരുവനന്തപുരം 297

കൊല്ലം 25

പത്തനംതിട്ട 20

ആലപ്പുഴ 146

കോട്ടയം 24

ഇടുക്കി 4

എറണാകുളം 133

തൃശൂർ 32

മലപ്പുറം 242

പാലക്കാട് 141

കോഴിക്കോട് 158

കണ്ണൂർ 158

വയനാട് 18

കാസർഗോഡ് 147

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2