പേരാവൂര്‍ : തൊട്ടില്‍ പാലം കാവിലുംപാറ സ്വദേശി പെരുമാലില്‍ റോജസ് എന്ന ജിസ്മോനെയാണ് (32) പേരാവൂര്‍ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ മേമലയിലെ ദമ്ബതിമാരെ അക്രമിച്ച സംഘം ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

നാലു പ്രതികളുള്ള കേസിലെ രണ്ടുപേരെ മുമ്ബ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. അമ്ബായത്തോട്ടിലെ ഷെഡില്‍ വീട്ടമ്മയെയും ഭര്‍ത്താവിനെയും കെട്ടിയിട്ടശേഷം തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.പ്ലാസ്​റ്റിക് കയര്‍, ടേപ്പ് എന്നിവ ഉപയോഗിച്ച്‌ ബന്ധിച്ച്‌​ ഗുളിക നല്‍കി പീഡിപ്പിക്കുകയും ഫോണില്‍ പകര്‍ത്തുകയും സ്വര്‍ണം, പണം, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ കവരുകയും ചെയ്തിരുന്നു.റോജസ് വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്​തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക