കോട്ടയം: പാമ്പാടിയിൽ 14കാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ രണ്ടാനച്ഛന്‍ പിടിയിലായി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു. ആഗസ്ത് ഒന്നിന് അമിത രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പാമ്ബാടിയിലെ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ഇവിടെ വച്ച്‌ ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു.

മുണ്ടക്കയം സ്വദേശിയാണ് പ്രതി. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഇയാള്‍ പോലിസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിശദമായ ചോദ്യം ചെയ്യലില്‍ രണ്ടാനച്ഛന്റെ പങ്ക് പെണ്‍കുട്ടി പോലിസിനോട് വിശദീകരിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. മണര്‍കാട് കവലയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ ഒരാള്‍ കാറില്‍ കയറ്റി. ഇയാള്‍ നല്‍കിയ ജ്യൂസ് കഴിച്ചതോടെ മയങ്ങിവീണു. ഇതിനിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി ആദ്യം പോലിസിന് നല്‍കിയ മൊഴി.

മൊഴിയില്‍ വൈരുധ്യം തോന്നിയ പോലിസ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലിസിനായില്ല. തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാംപിളുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടാനച്ഛനെ പോലിസ് അറസ്റ്റുചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക