കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിന്റെ വാര്‍ഡിന് സമീപത്തു നിന്നും രാത്രി ഉയരുന്ന നിലവിളി അനാശ്യാസ സാമൂഹ്യ വിരുദ്ധര്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശബ്ദമുണ്ടാക്ക് പ്രതബാധയെന്ന് വരുത്തി തീര്‍ക്കാന്‍.രാത്രിയാകുമ്പോള്‍ ഇതിന് സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നും രാത്രി പത്രണ്ട് മണിയോടെ സ്ത്രി ശബ്ദത്തില്‍ അലര്‍ച്ചയും എന്നെ രക്ഷിക്കണെ എന്നുള്ള കരച്ചിലുകളും കേട്ടതോടൊയാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.അതെ തുടര്‍ന്ന ഇവിടെ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ രാത്രിയില്‍ ചിലദിവസങ്ങളില്‍ ഇവിടെ നിന്നും വലിയ ശബ്ദത്തിലാണ് നിലവിളി കേള്‍ക്കുന്നത്. രാത്രിയില്‍ ഒറ്റപ്പെട്ട കെട്ടിടത്തില്‍ നിന്നും നിലവിളി കേള്‍ക്കുന്നതിനാല്‍ ജീവനക്കാര്‍ ഇവിടേയ്ക്കു പോകാന്‍ ധൈര്യപ്പെടുന്നില്ല.
എന്നാല്‍, മെഡിക്കല്‍ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിനു സമീപത്തെ ഈ ഒഴിഞ്ഞ കെട്ടിടം അനാശാസ്യ സംഘങ്ങളുടെ താവളമാണ്. ഇവിടേയ്ക്കു പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും പരിശോധന ഒഴിവാക്കാന്‍ ലഹരി മാഫിയയും, അനാശാസ്യ സംഘങ്ങളും ചേര്‍ന്നു നടത്തുന്ന നാടകമാണ് ഇപ്പോഴുള്ള നിലവിളി ശബ്ദമെന്നാണ് സൂചന.
അനാശാസ്യ പ്രവര്‍ത്തകരാണ് കെട്ടിടത്തില്‍ പ്രേത ബാധയുണ്ടെന്ന പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നാണ് ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
വ്യാജ പ്രചാരണം നടത്തിയ ശേഷം ഈ കെട്ടിടം കേന്ദ്രീകരിച്ചു അനാശാസ്യ പ്രവര്‍ത്തനം നടത്തുകയാണ് സംഘം. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വിഷയത്തില്‍ അന്വേഷണംആവശ്യപ്പെട്ട് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിനു പിന്നില്‍ ്അനാശാസ്യ – ലഹരി മാഫിയ സംഘങ്ങളാണ് എന്നു കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2