കോട്ടയം: കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരം.കോട്ടയം മെഡിക്കല്‍ കോളജിലെ പോതോളജി വിഭാതത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിതി കരിച്ചതോടെ ജില്ല കൂടുതല്‍ ആശങ്കയിലേക്കാണ് പോകുന്നതി.ഇതോടൊപ്പം കോവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിന് മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള കുടയംപടിയിലെ ഒരു മെഡിക്കല്‍ സ്‌റ്റോറും അമ്പാടിക്കവലയിലെ മറ്റോരു കടയുമടച്ചു.ഇതോടെ ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക പോകേണ്ട അവസ്ഥയിലാണ്.ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മ്മാര്‍ക്ക് കോവിഡ് സ്ഥിതികരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റിയിരിക്കുന്നത്. ഇതേ തുടര്‍ന്നു ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട രോഗികളോടും ആശുപത്രി ജീവനക്കാരോടും ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2