കെപിസിസി പ്രസിഡൻറ് കെ സുധാകരനെ അധിക്ഷേപിച്ച കെ പി അനിൽകുമാറിനെതിരെ രൂക്ഷ പ്രതികരണവുമായി കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് ഫെയ്സ്ബുക്കിൽ. സിപിഎമ്മിനു വേണ്ടി അനിൽകുമാർ ചെയ്യുന്നത് പാദസേവ അല്ല അതിലും അശ്ലീലം കലർന്ന സേവയാണ് എന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കെപിസിസി പ്രസിഡണ്ട് ആകുന്നതിനു മുന്നേ തന്നെ കെ സുധാകരന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന അനിൽകുമാറിനെ തനിക്കറിയാമെന്നും നാട്ടകം സുരേഷിൻറെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇലയിൽ നിന്ന് എച്ചിൽ നക്കാൻ കിട്ടിയതിന് ണ കൂറു കാണിക്കാൻ കെപിസിസി പ്രസിഡൻറിനെ മെക്കിട്ട് കയറാൻ വരരുതെന്നും, സുധാകരനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ കോട്ടയം ജില്ലയിൽ വന്നാൽ തിരികെ പോകുമ്പോൾ നിരങ്ങിയെ പോകൂ എന്നും കുറുപ്പിൽ മുന്നറിയിപ്പു നൽകുന്നു.

ഫേസ് ബുക്ക് കുറുപ്പ് വായിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അനിൽകുമാറിൻറെത് പാദസേവ അല്ല, അതിലും അശ്ലീലം കലർന്ന സേവ:

കെപിസിസി പ്രസിഡൻറ് കെ സുധാകരനെതിരെ കെ പി അനിൽ കുമാർ നടത്തിയ പ്രസ്താവന അദ്ദേഹം സിപിഎമ്മിൽ വിടു പണി ചെയ്യുന്നു എന്നതിൻറെ പ്രതിഫലനമാണ്. ആ പണി എന്താണെന്ന് പറഞ്ഞാൽ അശ്ലീല പരാമർശം ആകും. ഒന്നേ എനിക്ക് പറയാനുള്ളൂ, അനിൽകുമാറിനെ കൊല്ലാൻ പോയിട്ട് തല്ലാൻ പോലും കോൺഗ്രസ് പ്രവർത്തകർ അറയ്ക്കും…. കാരണം അതിനുള്ള നിലവാരം അവനില്ല ( കെ പി എന്ന് സ്നേഹത്തോടെ വിളിച്ചു കൊണ്ടിരുന്ന എന്നിൽനിന്ന് അയാൾ ഈ പരാമർശം ഇരുന്നു വാങ്ങിയതാണ്).

കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് ആകുന്നതിനുമുമ്പ് അദ്ദേഹത്തിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന അനിലിനെ ഞാൻ കണ്ടിട്ടുണ്ട്. ഒന്നേ പറയാനുള്ളൂ ഇലയിൽ നിന്ന് എച്ചിൽ നക്കാൻ കിട്ടിയതിന് കൂറു കാണിക്കാൻ കെപിസിസി പ്രസിഡൻറിനെ മെക്കിട്ട് കേറാൻ വരരുത്… കേരളത്തിലെ സിപിഎം അല്ല അനങ്ങ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വന്നാലും കെ സുധാകരനെ ആക്ഷേപിച്ചിട്ട് വീടിന് വെളിയിൽ ഇറങ്ങാം എന്ന് അനിൽകുമാറിന് ധാരണയുണ്ടെങ്കിൽ അത് വ്യാമോഹം മാത്രം.

ഒന്നുകൂടി പറയട്ടെ, കോട്ടയം ജില്ലയിലേക്ക് വരാൻ നിൽക്കണ്ട… തിരിച്ച് നിരങ്ങിയേ പോകൂ… മറ്റൊരു മാർഗം ഉണ്ട്… അന്തസ്സായിട്ട് ഒരു മാപ്പ് പറഞ്ഞേരേ…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക