കോട്ടയം:  കൊവിഡ് ബാധിച്ച്  കോട്ടയത്ത് ഒരു മരണം കൂടി.  കാരാപ്പുഴ തയ്യിൽ മാടയ്ക്കൽ വാസപ്പൻ (89) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. ഉറവിടമറിയാത്തതിനാലും  കോവിഡ് ഉണ്ടന്ന ഫലം  മരണമറിഞ്ഞ് വീട്ടിൽ എത്തിയവരോട് ക്വാറന്റയിനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

ശാരിരികമായ  അസ്വസ്ഥതകളെ തുടർന്നു മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന വാസപ്പൻ ഇന്ന് രാവിലെയാണ് വീട്ടിൽ വച്ച് മരിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ടെസ്റ്റിനായി  സാമ്പിൾ കഴിഞ്ഞ ശേഖരിച്ചിരുന്നു.തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം പുറത്തു വന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വാസപ്പന് പനിയും ശ്വാസം മുട്ടലുമുണ്ടായിരുന്നു. ഇതേ തുടർന്നു ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇവിടെ നിന്നും ഇദ്ദേഹത്തെ കൊവിഡ് സംശയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ചു. ഇവിടെ എത്തിച്ചു കൊവിഡ് സാമ്പിൾ ശേഖരിച്ചു., ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മകൻ ഇതിനു തയ്യാറായില്ല.

തുടർന്നു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ച ഇദ്ദേഹം ഇന്നു രാവിലെ മരിക്കുകയായിരുന്നു. തുടർന്നു സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം എടുത്തപ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ടു. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കാവൂ എന്നതായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നിലപാട്. എന്നാൽ, കൊവിഡ് പരിശോധനയ്ക്കായി ശ്രവം നൽകിയ വിവരം അറിയാതെ ആളുകൾ വീടുകളിൽ എത്തി. എന്നാൽ, കൊവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം ഇനി ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ സംസ്‌കരിക്കാൻ സാധിക്കൂ.

മരിച്ചയാൾക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, മരിച്ച വാസപ്പൻ ഏറെ നാളായി വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ഇദ്ദേഹത്തിന്റെ മകനാകട്ടെ കോട്ടയത്തെ തട്ടുകടയിലെ ജീവനക്കാരനുമായിരുന്നു. ഈ സാഹചര്യത്തിൽ വാസപ്പന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണ് എന്ന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

വാസപ്പനുമായി അടുപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോടും, ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരും, മരണ സമയത്ത് വീട്ടിലെത്തിയവരോടും ക്വാറന്റയിനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസിനും വിവരം കൈമാറിയിട്ടുണ്ട്. കാരാപ്പുഴയിലും പരിസരത്തും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2