കൊ​ല്ലം: കൊല്ലം പ്രാകുളത്ത് ഷോക്കേറ്റ് ദമ്പതികളും ഇവരുടെ അയല്‍വാസിയും മരിച്ചു.

ദ​മ്പതികളായ സ​ന്തോ​ഷ്, റം​ല, അ​യ​ല്‍​വാ​സി ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആദ്യം ഷോ​ക്കേ​റ്റത് റം​ല​യ്ക്കാണ്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​ല്‍ക്കുന്നത്. ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ ആണ് റംലയ്ക്ക് ഷോക്കേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group