കൊല്ലം: ശൂരനാട് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തിയാണ് കമ്മിഷന്‍ തെളിവെടുക്കുക. ഇതിനായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ രാവിലെ 10 മണിയോടെ കൈതോട് വീട്ടിലെത്തും.

കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെയാണ് 24കാരിയായ വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡനമുണ്ടായിരുന്നെന്നാണ് വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നത്. വിസ്മയ സ്വന്തം വീട്ടുകാര്‍ക്ക് അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും മര്‍ദനമേറ്റതിന്റെ ഫോട്ടോകളും ഇത് സ്ഥിരീകരിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group