കൊല്ലം: നെടുമ്പന പള്ളിമണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്ബതികളില്‍ യുവാവ് മരിച്ചു. കൊല്ലം പള്ളിമണ്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. 22 വയസ്സായിരുന്നു. ശ്രീജിത്തിന്‍റെ ഭാര്യ അശ്വതി കൊല്ലം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശ്രീജിത്തും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാര്‍ ആദ്യം എതിര്‍ത്തു. എന്നാല്‍ പിന്നീട് ശ്രീജിത്തിന്റെ രക്ഷിതാക്കള്‍ വിവാഹത്തില്‍ സഹകരിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകുകയും കഴിഞ്ഞ ദിവസങ്ങളില്‍ അത് രൂക്ഷമാകുകയും ചെയ്തു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ശ്രീജിത്തും അശ്വതിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ശ്രീജിത്ത് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതു കണ്ട അശ്വതി അമിതമായ അളവില്‍ ഗുളിക കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

എന്നാല്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് ഇന്നു രാവിലെ മരിച്ചു. അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക