കൊല്ലം: കൊല്ലത്ത് വൃദ്ധദമ്ബതികളുടെ വീടിന് തീപിടിച്ചു. തീപട‍ര്‍ന്നതോടെ അടുക്കളയുടെ മേല്‍ക്കൂരയും വയറിംങ്ങും കത്തി നശിച്ചു.

വീടിന്റെ ഭിത്തികളിലും പൊട്ടലുണ്ട്. അഞ്ചല്‍ സ്വദേശി ധ‍ര്‍മ്മപാലന്റെ വീടിനാണ് തീപിടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജന്മാനാ തളര്‍ന്ന മകന്‍ സനിലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീടുകൂടി തകര്‍ന്നതെന്ന് ധര്‍മ്മപാലന്‍ പറഞ്ഞു. തകര്‍ന്ന വീട് വീട് പുന‍ര്‍നിര്‍മ്മിച്ച്‌ വാസയോ​ഗ്യമാക്കാന്‍ തുക ഒരുപാട് ചിലവാകും.

ധര്‍മ്മപാലന്റെയും ഭാര്യയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് സനിലിനെ രക്ഷപ്പെടുത്തിയത്. അഞ്ചല്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക