കൊല്ലം : പുനലൂര്‍ സെന്‍തോമസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടര്‍ ആണ് പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കല്‍ ഡിഎംസി ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഡോക്ടറായി ജോലി ചെയ്തിരുന്ന ബിനുകുമാര്‍ എന്നയാളാണ് പോലീസ് പിടിയിലായത്.

പ്ലസ് ടു തോറ്റ ഇയാള്‍ ആലപ്പുഴ പൂച്ചക്കല്‍ ഡിഎംസി ആശുപത്രിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി ചെയ്തിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൂച്ചക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ ഇയാള്‍ പുനലൂരില്‍ ഉണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ബിനുകുമാര്‍ പോലീസ് കസ്റ്റഡിയില്‍ ആവുകയുമായിരുന്നു.