കൊല്ലം: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍ പിരിവ് ആരംഭിക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് എതിരെയാണ് എഐവൈഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

രാവിലെ എട്ടിന് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാല്‍ ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറുകയായിരുന്നു. ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ടോള്‍ ബൂത്ത് തല്ലിപ്പൊളിക്കാനുള്ള ശ്രമം നടത്തി. പോലിസുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. ഇത് മൂന്നാം തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്. ആറ് വരിപ്പാതയാക്കിയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയൈന്നാണ് സംഘടനകളുടെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group