കൊല്ലം: ബാങ്ക് മാനേജരായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ശ്രീജയെ കണ്ടത്. ഭര്‍ത്താവ് ഗോപു ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. തിരിച്ചു വന്നപ്പോഴാണ് ശ്രീജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അടുക്കളയോടു ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയിലായിരുന്നു തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മരണ സമയത്ത് ഗോപുവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തിങ്കളാഴ്ച ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൂന്നുമാസം മുന്‍പാണ് ശ്രീജ കോവിഡ് മുക്തയായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക